
കോട്ടയം : വിദ്യാഭ്യാസ മേഖലയെ സർക്കാർ തകർക്കുകയാണെന്ന് ആരോപിച്ച് പ്രതിഷേധത്തിനൊരുങ്ങി അദ്ധ്യാപകർ. കെ.എസ്.ടി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4.30 ന് തിരുനക്കര മൈതാനയിൽ പ്രതിഷേധ ധർണ നടത്തും. സംസ്ഥാന സെക്രട്ടറി പി.ജെ ബിനേഷ് ഉദ്ഘാടനംചെയ്യും. സെൻസസ് ചുമതലയുള്ള അദ്ധ്യാപകർക്ക് ഡ്യൂട്ടി ലീവ് അനുവദിക്കുക, അദ്ധ്യാപകരുടെ പ്രമോഷൻ, സ്ഥലമാറ്റ നടപടികൾ വേഗത്തിലാക്കുക, ധവളപത്രത്തിന്റെ മറവിൽ വിദ്യാഭ്യാസമേഖലയെ തകർക്കാനുള്ള നീക്കം അവസാനിപ്പിക്കുക, ഗോത്രബന്ധു അദ്ധ്യാപകരെ പിരിച്ചുവിട്ട നടപടി റദ്ദ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |