കോട്ടയം: തൊഴിലാളി ക്ഷാമത്തിനിടെ അന്യസംസ്ഥാന തൊഴിലാളികൾ കൂലി വർദ്ധന ആവശ്യപ്പെട്ടതോടെ ജില്ലയിലെ ഹോട്ടൽ, മേഖല വീണ്ടും പ്രതിസന്ധിയിലേക്ക്. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ നാട്ടിലേക്ക് പോയ തൊഴിലാളികൾ തിരിച്ചെത്തിയ ശേഷമാണ് ഉയർന്ന കൂലി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഇതോടെ ഇതിനകം വിലക്കയറ്റവും ചെലവുഭാരവും നേരിടുന്ന സംരംഭകർ കൂടുതൽ സമ്മർദത്തിലായി. നിർമ്മാണ മേഖലയിലെ തൊഴിലാളികളും കൂലി കൂട്ടിയിരിക്കുകയാണ്. ഇതോടെ നിർമ്മാണ മേഖലയും പ്രതിസന്ധിയിലേക്കാണ് പോകുന്നത്.
ദിവസക്കൂലി വർദ്ധിപ്പിക്കണം
ഹോട്ടലുകളിൽ കുക്ക്, സപ്ലയർ, ക്ലീനിംഗ് തുടങ്ങി ഭൂരിഭാഗം ജോലികളും അന്യസംസ്ഥാന തൊഴിലാളികളാണ് നിർവഹിക്കുന്നത്. ദിവസക്കൂലിയായി ആയിരം രൂപയ്ക്ക് മുകളിലാണ് പലരും ആവശ്യപ്പെടുന്നത്. താമസവും ഭക്ഷണവും ഉൾപ്പെടെ സൗകര്യങ്ങൾ നൽകുന്ന സാഹചര്യത്തിലാണ് കൂലി വർദ്ധിപ്പിക്കണമെന്ന ആവശ്യവും ഉയർന്നത്. പാചകവാതക വിലവർദ്ധന, ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം, തൊഴിലാളി ക്ഷാമം തുടങ്ങിയ പ്രതിസന്ധികളിൽ നിന്ന് കരകയറാൻ കഴിയാതിരിക്കുന്ന ഹോട്ടൽ മേഖലയ്ക്ക് ഇത് പുതിയ തിരിച്ചടിയായി.
19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ ഉയർന്നതിനെ തുടർന്ന് പല ഹോട്ടലുകളും ഇൻഡക്ഷൻ, വിറകടുപ്പ് തുടങ്ങിയ ബദൽ സംവിധാനങ്ങളിലേക്ക് മാറിയിരുന്നു. മത്സ്യം, മാംസം ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലയും വർദ്ധിച്ചതോടെ ചെലവുഭാരം ഇരട്ടിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |