കോട്ടയം: 2026-28 അദ്ധ്യയന വർഷത്തെ ഡി.എൽ.എഡ് ഗവ, എയ്ഡഡ് സ്വാശ്രയ കോഴ്‌സിലേക്ക് ജില്ലയിൽ സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലുള്ള ഇന്റർവ്യൂ 6ന് കോട്ടയം എം.ഡി ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കൃത്യസമയത്തിന് അരമണിക്കൂർ മുൻപായി എത്തിച്ചേരണം. ഗവ, എയ്ഡഡ് സയൻസ് രാവിലെ 10നും, ഗവ,എയ്ഡഡ് ഹ്യുമാനിറ്റീസ് രാവിലെ 11.30നും, സ്വാശ്രയം സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ഉച്ചയ്ക്ക് 2നും വിദ്യാർത്ഥികൾ ഹാജരാകണമെന്ന് കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |