SignIn
Kerala Kaumudi Online
Friday, 10 July 2026 1.31 PM IST

ചങ്ങനാശേരി യൂണിയനിൽ  വിവാഹപൂർവ കൗൺസലിംഗ് 

ചങ്ങനാശേരി : എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്റെ ആഭിമുഖ്യത്തിൽ എറണാകുളം മുക്തിഭവൻ കൗൺസലിംഗ് സെന്ററിന്റെ സഹകരണത്തോടെ യുവതി, യുവാക്കൾക്കുള്ള വിവാഹപൂർവ കൗൺസലിംഗ് കോഴ്‌സിന്റെ 83-ാമത് ബാച്ച് 11 ന് ചങ്ങനാശേരി ആനന്ദാശ്രമത്തിൽ നടക്കും. 11 ന് രാവിലെ 9.30 ന് സമ്മേളനം യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം.ചന്ദ്രൻ മുഖ്യപ്രസംഗവും , ബോർഡ് മെമ്പർ എൻ.നടേശൻ ആശംസയും പറയും. യൂണിയൻ കൗൺസിലർ പി.അജയകുമാർ സ്വാഗതവും, ജോയിന്റ് കോ - ഓർഡിനേറ്റർ രമേഷ് കോച്ചേരി നന്ദിയും പറയും. ഗ്രെയ്‌സ് ലാൽ, ഡോ.രാജേഷ് പൊന്മല, സുരേഷ് പരമേശ്വരൻ, ഡോ.ശരത്ചന്ദ്രൻ, സജീവ് പൂവത്ത് എന്നിവർ ക്ലാസുകൾ നയിക്കും. പേര് രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർക്ക് അന്നേദിവസം രാവിലെ 8 ന് നേരിട്ടെത്തി രജിസ്റ്റർ ചെയ്യാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SNDP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL