
മുണ്ടക്കയം: വനമിത്ര പുരസ്‌കാര ജേതാവും പൂമര തണൽ പ്രകൃതി കുടുംബം സ്ഥാപകനുമായ സുനിൽ സുരേന്ദ്രൻ 2026-ലെ നന്മ ബാംഗ്ലൂരു കേരള സമാജം ഏർപ്പെടുത്തിയ "ഏറ്റവും മികച്ച പരിസ്ഥിതി–സാമൂഹിക പ്രവർത്തകനുള്ള നന്മ പുരസ്‌കാരത്തിന് അർഹനായി. പുരസ്‌കാരദാന ചടങ്ങ് ആഗസ്റ്റ് 30ന് ബാംഗ്ലൂരുവിലെ ജെ.പി. നഗർ ഡോൺ ബോസ്കോ സ്കിൽ മിഷനിൽ നടക്കും. നന്മ ബാംഗ്ലൂരുകേരള സമാജം പൊൻ വസന്തം 2026 ഓണാഘോഷ പരിപാടിയിൽ പ്രമുഖരുടെ സാന്നിധ്യത്തിൽ പുരസ്‌കാരം സമ്മാനിക്കും.
പ്രകൃതി സംരക്ഷണം, വൃക്ഷവ്യാപനം, പരിസ്ഥിതി ബോധവൽക്കരണം, സാമൂഹിക സേവനങ്ങൾ എന്നിവയിൽ ദീർഘകാലമായി നടത്തിവരുന്ന പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പുരസ്‌കാരം സമ്മാനിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |