SignIn
Kerala Kaumudi Online
Saturday, 01 August 2026 2.38 AM IST

മാ​ലി​ന്യ നി​ക്ഷേ​പത്തിൽ പൊറുതിമുട്ടി കൊ​യ്നാ​ട് മേ​ഖ​ല ,​ വനാതിർത്തിയോട് ചേർന്ന് കുന്നുകൂടി മാലിന്യം

malinnm

മുണ്ടക്കയം ഈസ്റ്റ്: വനാതിർത്തിയോട് ചേർന്ന് മാലിന്യം തള്ളിയാൽ ആരും കണ്ടുപിടിക്കില്ലെന്ന ധൈര്യമാകാം ഇത്തരക്കാരെ വീണ്ടും ഈ രീതിക്ക് പ്രേരിപ്പിക്കുന്നത്. പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്തി​ലെ കൊ​യ്നാ​ട് . വ​നാ​തി​ർ​ത്തിക്ക് സമീപമു​ള്ള പ​ത്തേ​ക്ക​ർ ത​രി​ശ് ഭൂ​മി​യി​ലാ​ണ് മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. വ​ന്യ​മൃ​ഗശ​ല്യം മൂ​ലം കൃ​ഷി ഉ​പേ​ക്ഷി​ച്ച കൊ​യ്നാ​ട് മേ​ഖ​ല​യി​ലെ സ്വ​കാ​ര്യ വ്യ​ക്തി ഫാം ​ന​ട​ത്തു​ന്ന​തിനാ​യി ഏ​റ്റെ​ടു​ത്ത ഭൂ​മി​യാണിത്. മ​ണ്ണുമാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് വ​ലി​യ കു​ഴി​ക​ൾ എ​ടു​ത്തും തു​റ​സാ​യ സ്ഥ​ല​ത്തും വ​ലി​യ തോ​തി​ലാ​ണ് ഇ​വി​ടെ മാ​ലി​ന്യം നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത്. വവിവിധ ജില്ലകളിൽ നിന്നുള്ള മാ​ലി​ന്യം ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ സം​സ്ക​ര​ണ​ത്തി​നാ​യി ഏ​റ്റെ​ടു​ക്കു​ന്ന സം​ഘ​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്ന ആ​ക്ഷേ​പവും ശ​ക്ത​മാ​ണ്. സം​ഭ​വ​ത്തി​ൽ ഉന്നത​ത​ല അ​ന്വേ​ഷ​ണം ന​ട​ത്തി മാ​ഫി​യ സം​ഘ​ങ്ങ​ളെ പി​ടി​കൂ​ടി ക​ർ​ശ​ന ശി​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​വാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.

മാലിന്യം വന്യമൃഗങ്ങളെയും ആകർഷിക്കുന്നു

 മാ​ലി​ന്യക്കൂമ്പാ​ര​ത്തി​ൽ നി​ന്നു​ള്ള മ​ലി​ന​ജ​ലം തൊ​ട്ട​ടു​ത്തു​ള്ള കൈ​ത്തോ​ട്ടി​ലേ​ക്കും അ​ഴു​ത ആ​റ്റി​ലേ​ക്കും പി​ന്നീ​ട് പ​മ്പ​യാ​റി​ലേ​ക്കും എ​ത്തും. ഇ​ത് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കും വ​ഴി​വ​യ്ക്കും. അ​ർ​ദ്ധ​രാ​ത്രി​ക്ക് ശേ​ഷ​മാ​ണ് വ​ലി​യ ടി​പ്പ​ർ ലോ​റി​ക​ളി​ൽ ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ഇ​വി​ടെ കൊ​ണ്ടു​വ​ന്നി​ടു​ന്ന​ത്. ​നമേഖലയായതി​നാ​ൽ മാ​ലിന്യ സാ​ന്നി​ദ്ധ്യം വ​ന്യ​മൃ​ഗ​ങ്ങ​ളെ കൂ​ടു​ത​ൽ ആക​ർ​ഷി​ക്കു​ന്ന​താ​യും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

 ഏ​താ​നും ആ​ഴ്ച​ക​ൾ​ക്ക് മു​മ്പ് പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്തിന്റെ പാ​ലൂ​ർ​ക്കാ​വ് മേ​ഖ​ല​യി​ലും സ​മാ​ന​മാ​യ രീ​തി​യി​ൽ മാ​ലി​ന്യ നി​ക്ഷേ​പം ക​ണ്ടെ​ത്തി​യി​രു​ന്നു. ആ​ൾ​താ​മ​സം കു​റ​വു​ള്ള മേ​ഖ​ല​യി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ലോ​റി ത​ട​ഞ്ഞി​രു​ന്നു. ഇ​തേ സം​ഘമാ​ണ് കൊ​യ്നാ​ട് മേ​ഖ​ല​യി​ലും മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തെ​ന്നാ​ണ് ആ​രോ​പണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, AS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL