SignIn
Kerala Kaumudi Online
Sunday, 02 August 2026 4.07 AM IST

ദുരന്ത നിവാരണത്തിന് അടിയന്തര നടപടികൾ

poonjr

കോട്ടയം : കനത്ത മഴയിൽ വൻതോതിൽ നാശനഷ്ടങ്ങളുണ്ടായ ഈരാറ്റുപേട്ട, പൂഞ്ഞാർ മേഖലകളിൽ അടിയന്തര ദുരന്തനിവാരണ നടപടികൾ സ്വീകരിക്കാൻ മന്ത്രി മോൻസ് ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. പൂഞ്ഞാർ തെക്കേക്കരയിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബത്തിന് അടിയന്തര സഹായം ലഭ്യമാക്കും. കുടുംബത്തിന് സർക്കാർ സംരക്ഷണം ഉറപ്പാക്കും. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനും സർക്കാരിനെ അറിയിക്കുന്നതിനും എം.ജെ സെബാസ്റ്റ്യൻ എം.എൽ.എയുടെ നേതൃത്വത്തിൽ നിരീക്ഷണ സമിതി രൂപീകരിച്ചു. നഗരസഭാ ചെയർമാൻ, പഞ്ചായത്ത് പ്രസിഡന്റുമാർ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, വ്യാപാരി സംഘടനാ ഭാരവാഹികൾ, ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്നതാണ് സമിതി.

കളക്ടർ ചേതൻ കുമാർ മീണ, ജില്ലാ പൊലീസ് മേധാവി സാബു മാത്യു, പാലാ ആർ.ഡി.ഒ ഷാഹിന രാമകൃഷ്ണൻ, ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ അഡ്വ.വി.പി. നാസർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയി സ്‌കറിയ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് മിനർവ മോഹൻ, പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്റ് പി.സുബ്രഹ്മണ്യൻ, നഗരസഭാ, ഗ്രാമപഞ്ചായത്ത് അഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പാലായിൽ നടന്ന യോഗത്തിൽ മാണി സി.കാപ്പൻ എം.എൽ.എ, തഹസിൽദാർ സജിമോൻ മാത്യു തുടങ്ങിയവർ പങ്കെടുത്തു.

സുരക്ഷിതമേഖലയിലേക്ക് മാറണം
ദുരന്തബാധിതരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിക്കും
ക്യാമ്പുകളിൽ ഭക്ഷണം, കുടിവെള്ളം തുടങ്ങിയവ ഉറപ്പുവരുത്തണം
ദുരിത ബാധിതർക്ക് സൗജന്യ റേഷൻ, ഈരാറ്റുപേട്ടയിൽ കൺട്രോൾ റൂം.
ഈരാറ്റുപേട്ട കേന്ദ്രീകരിച്ച് എമർജൻസി ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL