SignIn
Kerala Kaumudi Online
Monday, 17 August 2026 2.47 AM IST

കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ച് രണ്ടുപേർക്ക് പരിക്ക് 

acdt

കോട്ടയം: കെ.കെ റോഡിൽ നിയന്ത്രണം നഷ്ടമായ കാർ ഓട്ടോറിക്ഷയിലും ബൈക്കിലുമിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ മണർകാട് മാലം തൊട്ടിയിൽ വീട്ടിൽ എ.എം വർഗീസ് , ബൈക്ക് യാത്രക്കാരൻ വടവാതൂർ പള്ളിക്കുന്നേൽ ജെയ് (36) എന്നിവരെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് മൂന്നോടെ വടവാതൂർ താന്നിക്കൽപടിയിലായിരുന്നു അപകടം. കോട്ടയം ഭാഗത്ത് നിന്നും മണർകാട് ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. കാർ എതിർദിശയിൽ നിന്നെത്തിയ വാഹനങ്ങളിൽ ഇടിച്ച ശേഷം വഴിയരികിലെ ട്രാൻസ്‌ഫോമറിലേക്ക് പാഞ്ഞുകയറുകയായിരുന്നു. വർഗീസിന്റെ കൈയ്ക്കും തലയ്ക്കും ജെയ്‌യുടെ കൈവിരലിനും പരിക്കേറ്റു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. അപകടത്തെ തുടർന്ന് കെ.കെ റോഡിൽ ഗതാഗതതടസവും നേരിട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL