SignIn
Kerala Kaumudi Online
Monday, 17 August 2026 2.47 AM IST

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

indpendancecongresstdpa

തൊടുപുഴ: തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ജാതി - മത - വർഗീയശക്തികൾ ശക്തി പ്രാപിക്കുന്ന ഈ കാലഘട്ടത്തിൽ യുവജനങ്ങൾ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും മതേതരം കാത്തുസൂക്ഷിക്കുന്നതിനും സാംസ്‌കാരിക പൈതൃകത്തിനും ഊന്നൽ നൽകി മുന്നോട്ടുവരണമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ പറഞ്ഞു.. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിബിലി സാഹിബ് പതാക ഉയർത്തി. ഡി.സി.സി ജനറൽ സെക്രട്ടറി റ്റി.ജെ പീറ്റർ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. വി.ഇ താജുദ്ദീൻ, ജാഫർ ഖാൻ മുഹമ്മദ്, ജോയി മൈലാടി, സി.എസ് മഹേഷ്, എസ്. ഷാജഹാൻ, റോബിൻ മൈലാടി, ജയകുമാർ, എം.എച്ച് സജീവ്, രാജേഷ് ബാബു, അഡ്വ :സണ്ണി കുരുട്ടുപറമ്പിൽ, ഒ കെ അഷറഫ്, റഷീദ് കാപ്രാട്ടിൽ, കെ എ ഷെഫീഖ്, കെ.എം ഷാജഹാൻ, സുലൈമാൻ ഹമീദ്, സാബു വടശ്ശേരി, ആഗസ്തി ആലപ്പാട്ട്, ജോമോൻ ഓലിയിൽ, കെ.എച്ച് നൗഷാദ്, ടി.എച്ച് ഹാരിസ് തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL