SignIn
Kerala Kaumudi Online
Sunday, 30 August 2026 4.08 AM IST

സാരസ്വതം സ്‌കോളർഷിപ്പിന് അപേക്ഷിക്കാം 

കോട്ടയം: പനച്ചിക്കാട് ദക്ഷിണ മൂകാംബികാ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയിരിക്കുന്ന 'സാരസ്വതം' സ്‌കോളർഷിപ്പിന് അപേക്ഷക്ഷണിച്ചു. പനച്ചിക്കാട് പഞ്ചായത്തിൽ സ്ഥിരതാമസക്കാരായി, 2026ൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടി വിജയിച്ച വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. പൂരിപ്പിച്ച അപേക്ഷകൾ മാർക്ക്ലിസ്റ്റിന്റെ കോപ്പിയോടൊപ്പം സെപ്തംബർ 15 വരെ ക്ഷേത്ര ഓഫീസിൽ സ്വീകരിക്കുമെന്ന് പനച്ചിക്കാട് ദേവസ്വം മാനേജർ കെ.എൻ.നാരായണൻ നമ്പൂതിരി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SCHOLARSHIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL