SignIn
Kerala Kaumudi Online
Monday, 07 September 2026 12.46 AM IST

നിരക്ക് വർദ്ധനയ്ക്കെതിരെ പ്രവാസി കോൺഗ്രസ്

prevasi

ചങ്ങനാശേരി: ഓരോ അവധി സീസണിലും നിയന്ത്രണമില്ലാതെ വിമാന ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രവസി പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കണമെന്നും 60 വയസ് കഴിഞ്ഞ മുഴുവൻ പ്രവാസികൾക്കും പെൻഷൻ അനുവദിക്കണമെന്നും നിയോജകമണ്ഡലം പ്രവർത്തക സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് മധുര സലീം ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ആന്റണി തൂമ്പുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എ.മജീദ് ഖാൻ, അബ്ദുൽ ലത്തീഫ്, ബാബുരാജേന്ദ്രൻ, നാസർ പുത്തൻ പുര, രഘുനാഥൻ, ഷെമീം എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, PRAVASI CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL