
ഉടുമ്പന്നൂർ : ഉടുമ്പന്നൂർ ടൗൺ ലയൺസ് ക്ലബ്ബിന്റെയും അമൃതാ ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് എയ്ഞ്ചൽ ആശുപത്രിയിൽ നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി പ്രസിഡന്റ് അശ്വതി മധു ,കരിമണ്ണൂർ സബ് ഇൻസ്‌പെക്ടർ താജുദ്ധീൻ എന്നിവർ ആശംസകൾ നേർന്നു. 27ബ്ളഡ് ഡോണേഴ്സ് പങ്കടുത്തതിൽ 23 പേരുടെ ബ്ലഡ് എടുത്തു.കർഷകർ ,ഓട്ടോ തൊഴിലാളികൾ, വ്യാപാരി സുഹൃത്തുക്കൾ, ലയൺസ് അംഗങ്ങങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നുള്ള ആളുകൾ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |