കുമരകം: സ്വകാര്യബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കാർ ഡ്രൈവർ പാറമ്പുഴ പടവക്കൽ ആന്റണി സ്റ്റാലിൻ (55), സഹയാത്രികൻ തിരുവഞ്ചൂർ വലിയവീട്ടിൽ പ്രശാന്ത് മാധവൻ, ബസ് യാത്രക്കാരിയായ കുമരകം കണ്ണാടിച്ചാൽ കെ.എസ് അഞ്ജന (26) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 6.50 ഓടെ ചെങ്ങളം മരുതനയിലായിരുന്നു അപകടം. കോട്ടയം ചേർത്തല റൂട്ടിൽ സർവീസ് നടത്തുന്ന കാർത്തികേയൻ ബസിൽ കിയാ കാർ ഇടിയ്ക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |