ചങ്ങനാശേരി: മർമരം ചർച്ചാ വേദി മഹാകവി ഉളളൂരിന്റെ 150ാമത് ജന്മവാർഷികവും ഡോ.എസ് അബ്ദുൾ ഖാദറിന്റെ പാണ്ടി ഭാഗം എന്ന നോവലിനെക്കുറിച്ച് ചർച്ചയും സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് 3.30ന് ചങ്ങനാശേരി ഗവ.മുഹമ്മദൻ യു.പി സ്‌കൂൾ ഓഡിറ്റോറിയത്തിൽ മുനിസിപ്പൽ ചെയർമാൻ ജോമി ജോസഫ് ഉദ്ഘാടനം ചെയ്യും. കൺവീനർ ജസ്റ്റിൻ ബ്രൂസ് അദ്ധ്യക്ഷത വഹിക്കും. കവിയും സാഹിത്യചിന്തകനുമായ പ്രൊഫ.എം.ജി ചന്ദ്രശേഖരൻ നായർ ഉള്ളൂർ അനുസ്മരണവും. പ്രൊഫ.മാത്യു ജെ.മുട്ടത്ത് പുസ്തക പഠനവും നടത്തും. ജോസ് പനച്ചിപ്പുറം, ടി.എച്ച് നിസ്താർ, പി.ആർ വേദവ്യാസൻ എന്നിവർ ചർച്ച നയിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |