ചങ്ങനാശേരി: ചെത്തിപ്പുഴ സർഗ ക്ഷേത്ര കൾച്ചറൽ ചാരിറ്റബിൾ അക്കാദമിക് ആൻഡ് മീഡിയ സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫൈൻആർട് സൊസൈറ്റിയുടെ 2026, 27 പ്രവർത്തനവർഷ ഉദ്ഘാടനം ഇന്ന് വൈകിട്ട് 6ന് സർഗ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. പുതിയ പ്രവർത്തന വർഷത്തിൽ കുറഞ്ഞത് 12 മികച്ച കലാ സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കാനാണ് സൊസൈറ്റി ലക്ഷ്യമിടുന്നത്. വള്ളുവനാട് ബ്രഹ്മയുടെ പകലിൽ മറഞ്ഞിരുന്നൊരാൾ എന്ന നാടകം അരങ്ങേറും. സൊസൈറ്റി അംഗത്വം സ്വീകരിക്കുന്നവർക്ക് കുടുംബസമേതം നാടകോത്സവത്തിലും, തുടർന്ന് ഒരുവർഷക്കാലം സംഘടിപ്പിക്കുന്ന നൃത്ത സംഗീത നാടക ഹാസ്യ കലാപരിപാടികളിലും പങ്കെടുക്കാനും അവസരമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |