
ഉടുമ്പന്നൂർ: മലയിഞ്ചി, വെളൂർ ഭാഗത്ത് കാട്ടാന ശല്യം രൂക്ഷമായിട്ടും വനംവകുപ്പ് തുടരുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് ബി.ജെ.പി ഉടുമ്പന്നൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ മലയിഞ്ചി (ആൾക്കല്ല്) ഫോറസ്റ്റ് സെക്ഷൻ ഓഫീസിനു മുമ്പിൽ നടത്തിയ ധർണ ബി.ജെ.പി ഇടുക്കി നോർത്ത് സെക്രട്ടറി പി.വി. ഷിൻമോൻ ഉദ്ഘാടനം ചെയ്തു. ഈ ആഴ്ച കാട്ടാന മലയിഞ്ചി, തോണി ഭാഗത്ത് കായ് ഫലമുള്ള തെങ്ങുകളടക്കം വ്യാപകമായി കൃഷി നശിപ്പിച്ചു. വലിയ കൃഷിയിടങ്ങളുള്ള വേളൂർ വന ഭാഗത്ത് കാട്ടാന കൂട്ടം നാളുകളായി തുടരുകയാണ്. രാത്രി കൃഷിയിടങ്ങൾ നശിപ്പിക്കും. കാട്ടാന ശല്യത്തിന് പരിഹാരമുണ്ടാക്കാൻ സോളാർ വേലികൾ സ്ഥാപിക്കുമെന്ന വനംവകുപ്പ് അധികൃതരുടെയും ജനപ്രതിനികളുടെയും നാളുകളായുള്ള പ്രഖ്യാപനങ്ങൾ ഇനിയും നടപ്പിലാക്കിയിട്ടില്ലെങ്കിൽ കൂടുതൽ സമര പരിപാടികളിലേക്ക് പോകുമെന്ന് നേതാക്കൾ പറഞ്ഞു. ജില്ലാ സെക്രട്ടറി പ്രസാദ് വണ്ണപ്പുറം മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് സമിതി കൺവീനർ കെ.വി. ഫ്രാൻസിസ്, പി.കെ. സജീവ്, പി.ജി. അരുൺ, പട്ടയം രവീന്ദ്രൻ, കെ. സെബിൻ സ്‌കറിയ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |