ഇടുക്കി: സി.പി.എം 16ന് ജില്ലയിൽ ആഹ്വാനം ചെയ്തിട്ടുള്ള ഹർത്താലിൽ നിന്ന് ജില്ലയ്ക്ക് പുറത്ത് നിന്നും വരുന്ന ടൂറിസം, മറ്റ് മേഖലകളിലേക്ക് വരുന്ന വാഹനങ്ങൾ എന്നിവയെ ഒഴിവാക്കിയതായി ജില്ലാ സെക്രട്ടറി സി.വി.വർഗീസ് പറഞ്ഞു.
ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ, നെടുങ്കണ്ടത്തെ കായികമേള, അടിമ വ്യാപാര നിരോധനം നിലവിൽ വന്നതിന്റെ 200-ാം വാർഷിക ആഘോഷങ്ങൾക്കായി പോകുന്ന പി.ആർ.ഡി.എസിന്റെ വാഹനങ്ങൾ, ആശുപത്രി, പാൽ, പത്രം എന്നിവയെയും ഒഴിവാക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |