
കട്ടപ്പന : ഇരുപതേക്കർ വള്ളക്കടവ് നിവാസികൾ സഹികെട്ടുപോകുകയാണ്. പകൽപോലും പരക്കംപായുന്ന കാട്ടുപന്നികൾ സർവ്വതും നശിപ്പിക്കുകയാണ്. ഇരുപതേക്കർ വള്ളക്കടവ് റോഡിൽ കാട്ടുപന്നികൾ തമ്പടിക്കുന്നതോടെ വാഹനയാത്രക്കാർക്കും ശനിദശ. കാട്ടുപന്നി വാഹനത്തിന് കുറുകച്ചാടി ഇതിനോടകം 3 പേർ അപകടത്തിൽപ്പെട്ടു.
സമീപത്ത് കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങളിലാണ് കാട്ടുപന്നികൾ തമ്പടിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞദിവസം ഇരുചക്രവാഹനം നിയന്ത്രണം നഷ്ടമായി ഒരു യുവാവ് ഇവിടെ മരിച്ചിരുന്നു. കാട്ടുപന്നി കുറുകെചാടിയാണോ അപകകാരണമെന്നും സംശയമുണ്ട്.
അതിലൊന്ന് ചത്തനിലയിൽ
റോഡരികിൽ വാഹനം ഇടിച്ച് കാട്ടുപന്നിയെ ചത്തനിലയിൽ കണ്ടെത്തി. വനം വകുപ്പിന്റെ നേതൃത്വത്തിൽ കാട്ടുപന്നികളെ തുരത്താനുള്ള നടപടി സ്വീകരിക്കണമെന്നും സമീപപ്രദേശങ്ങളിൽ കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങളിലെ ഉടമകൾ സ്ഥലത്തെ കാടുകൾ പെട്ടി വൃത്തിയാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |