SignIn
Kerala Kaumudi Online
Saturday, 17 October 2026 5.07 AM IST

നിറുത്തിയിട്ട കാറിന് മുകളിലേക്ക് മരം കടപുഴകി വീണു

കുളമാവ്: ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് മരം കടപുഴകി വീണു. കുളമാവ് ബസ് സ്റ്റാൻഡിലെത്തിയ വാഹന ഉടമ തണൽ നോക്കി കാർ പാർക്ക് ചെയ്ത ശേഷം ബസിൽ കയറി പോവുകയായിരുന്നു. മരത്തിന്റെ ചുവട്ടിലൂടെ വൈദ്യുതി ലൈൻ കടന്നുപോകുന്നുണ്ടായിരുന്നതിനാൽ മരം പൂർണ്ണമായും കാറിന് മുകളിലേക്ക് പതിക്കാതെ തങ്ങിനിന്നതിനാൽ കാറിന് വലിയ രീതിയിലുള്ള കേടുപാടുകൾ സംഭവിച്ചില്ല. സാധാരണയായി മൂന്നും നാലും വാഹനങ്ങൾ പാർക്ക് ചെയ്യാറുള്ള ഈ സ്ഥലത്ത് സംഭവം നടക്കുമ്പോൾ രണ്ട് കാറുകളാണ് ഉണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL