SignIn
Kerala Kaumudi Online
Thursday, 29 October 2026 5.43 AM IST

മെഡിക്കൽ കോളേജിലെ ഒ.പി എക്സ് റേ യൂണിറ്റ് അടഞ്ഞുതന്നെ രോഗികൾക്ക് ദേ ചില്ലറയല്ല ഓട്ടം!

കോട്ടയം: രോഗിനിർണ്ണയത്തിന് എക്സ്റേ എടുക്കണമെന്ന് ഡോക്ടർ നിർദേശിച്ചാൽ കോട്ടയം മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾക്ക് പിന്നെ ഓട്ടത്തോട് ഓട്ടമാണ്. ആശുപത്രി ഒ.പി വിഭാഗത്തിലെ എക്സറേ യൂണിറ്റ് അടച്ചുപൂട്ടിയ ദിവസം തുടങ്ങിയതാണ് ഈ ഓട്ടം. പത്ത് മാസമായിട്ടും യൂണിറ്റ് പ്രവർത്തനം പുനരാരംഭിച്ചിട്ടില്ല. ഇതോടെ എക്സറേ പരിശോധനകൾക്കായി രോഗികൾ ഏറെ ദൂരെയുള്ള സർജറി ബ്ലോക്കിനെയാണ് ആശ്രയിക്കുന്നത്.

മെഡിസിൻ, സർജറി തുടങ്ങിയ വിവിധ ഒ.പികളിൽ ചികിത്സ തേടുന്ന നിരവധി രോഗികൾക്ക് എക്സറേ പരിശോധന ആവശ്യമായി വരാറുണ്ട്. ഇവരാണ് നിലവിൽ വലഞ്ഞുപോകുന്നത്.

സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കണം

ആശുപത്രിയിലെ ഒ.പി എക്സറേ യൂണിറ്റ് പ്രവർത്തിക്കാത്തതിനാൽ പല രോഗികളും പരിശോധനയ്ക്കായി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്നുണ്ട്. ഇത് രോഗികൾക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. ഈ സാഹചര്യത്തിൽ രോഗികളിൽ വലിയതോതിൽ പരാതിയും ഉയരുന്നുണ്ട്. രോഗികളുടെ തിരക്കും ചികിത്സയുടെ ആവശ്യകതയും കണക്കിലെടുത്ത് ഒ.പി വിഭാഗത്തിലെ എക്സ്റേ യൂണിറ്റ് പുനരാരംഭിക്കണമെന്നാണ് ആവശ്യം.

പുതിയ മെഷീൻ വൈകുന്നു

കാലപ്പഴക്കം ചെന്ന എക്സറേ മെഷീൻ മാറ്റി പുതിയത് സ്ഥാപിക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം. പത്ത് മാസമായിട്ടും പുതിയ മെഷീൻ സ്ഥാപിച്ച് യൂണിറ്റ് പ്രവർത്തനസജ്ജമാക്കാനുള്ള നടപടികൾ എങ്ങുമെത്തിയില്ല.

ഓർത്തോ ഒ.പിയിലെത്തുന്നവർക്കും പ്രായമായവർക്കും നടക്കാൻ പ്രയാസമുള്ളവർക്കും ഏറെ ആശ്വാസമാകുന്ന സൗകര്യം പുനസ്ഥാപിക്കാൻ അടിയന്തര നടപടി വേണം.

( രോഗികളും കൂട്ടിരിപ്പുകാരും)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, MEDICALCOLLEGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL