കോട്ടയം: കോട്ടയം സഹോദയ സി.ബി.എസ്.ഇ സ്‌കൂൾ കലോത്സവം 'സർഗസംഗമം 2026' പുതുപ്പള്ളി ഡോൺ ബോസ്‌കോ സെൻട്രൽ സ്‌കൂളിൽ ഇന്ന് മുതൽ 31വരെ നടക്കും.
110ലധികം സി.ബി.എസ്.ഇ സ്‌കൂളിൽ നിന്നായി ആറായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കും. 150 മത്സരയിനങ്ങൾ 30ലധികം വേദിയിലായി അരങ്ങേറും. ഇന്ന് രാവിലെ പത്തിന് നടക്കുന്ന ചടങ്ങിൽ ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം നിർവഹിക്കും. ചാണ്ടി ഉമ്മൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ചലച്ചിത്രതാരം എസ്തർ അനിൽ മുഖ്യാതിഥിയാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |