SignIn
Kerala Kaumudi Online
Thursday, 29 October 2026 5.42 AM IST

കിഴക്കൻപാടംമേഖലയിൽ കാട്ടാനശല്യം രൂക്ഷം

ഉടുമ്പന്നൂർ: പഞ്ചായത്തിലെ കിഴക്കൻപാടം ചാത്തൻമല മേഖലകളിൽ കാട്ടാന ശല്യത്തിൽ വ്യാപക കൃഷിനാശം. പ്രദേശവാസികളായ ജീന മാതാളികുന്നേൽ, സുശീല, ബിജോയി പുല്ലാട്ടുകുടിയിൽ, സജിമോൻ ചിറപ്പുറത്ത്, ബാബു കുന്നംകോട്ട് എന്നിവരുടെ കൃഷിസ്ഥലത്ത് കഴിഞ്ഞദിവസം രാത്രിയാണ് കാട്ടാന ഇറങ്ങിയത്. റബർ,വാഴ, തെങ്ങ് എന്നിവ നശിപ്പിച്ചു. തുടർന്ന് വനപാലകർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമായതിനെ തുടർന്ന് ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ ശനിയാഴ്ച വേളൂർ ഫോറസ്റ്റ് സ്റ്റേഷൻ മാർച്ച് നടത്തും. രാവിലെ 10.30ന് പരിയാരം കവലയിൽ നിന്നാണ് പ്രതിഷേധ പരിപാടി ആരംഭിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, WILD ELEPHANT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL