തിരുവനന്തപുരം : വെള്ളപ്പൊക്കത്തിൽ നാലുപേർ മരിക്കുകയും വൻ നാശനഷ്ടമുണ്ടാവുകയും ചെയ്ത പൂഞ്ഞാറിനായി ദുരന്തനിവാരണ പാക്കേജ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. 50കോടിയിലേറെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. കൃഷി, മൃഗസംരക്ഷണം, പൊതുമരാമത്ത്, കെ.എസ്.ഇ.ബി, ജലഅതോറിട്ടി, ഇറിഗേഷൻ വകുപ്പുകളുടെ സഹകരണത്തോടെ നഷ്ടം തിട്ടപ്പെടുത്തും. അടിയന്തര പുനരധിവാസത്തിനും അടിസ്ഥാന സൗകര്യ പുനസ്ഥാപനത്തിനുമായാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സ്പെഷ്യൽ പാക്കേജ് നടപ്പാക്കുകയെന്നും എം.ജെ. സെബാസ്റ്ര്യന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |