ഇടുക്കി :ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബാങ്കേഴ്സ് മീറ്റ് നവംബർ അഞ്ചിന്
രാവിലെ 9.30 മുതൽ ചെറുതോണി പൊലീസ് കോഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ നടക്കും. റോയ് കെ. പൗലോസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ഷീലാ സ്റ്റീഫൻ അദ്ധ്യക്ഷത വഹിക്കും.വ്യവസായ വാണിജ്യ വകുപ്പ് നടപ്പിലാക്കിവരുന്ന പദ്ധതികൾ,ബാങ്ക് വായ്പ തുടങ്ങിയവ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബാങ്കേഴ്സ് മീറ്റ് നടത്തുന്നത്. ബാങ്ക് വായ്പ, വിവിധ സബ്സിഡികൾ മുതലായവ ആവശ്യമുള്ള സംരംഭകർക്ക് മീറ്റിൽ അപേക്ഷിക്കുന്നതിന് സൗകര്യം ഉണ്ട്. കൂടാതെ ഉദ്യം രജിസ്ട്രേഷൻ, കെ സ്വിഫ്റ്റ് എന്നിവ എടുക്കുന്നതിനും അവസരമുണ്ട്. ജില്ലയിലെ പ്രധാന ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറൽ ബാങ്ക്, കനറ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക്, കേരള ബാങ്ക് തുടങ്ങിയ ബാങ്കുകൾ പങ്കെടുക്കും. താൽപര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 04862235207,235410.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |