
ഉടുമ്പന്നൂർ: വയലാർ രാമവർമ്മയുടെ 51-ാമത് ചരമവാർഷികത്തോട് അനുബന്ധിച്ച് ഉടുമ്പന്നൂർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു. യുവകവിയും തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ജോസിൽ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.ജി സുകുമാരൻ അദ്ധ്യക്ഷനായി. ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് അംഗം എം.ലതീഷ്, ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് അംഗം ശരത് ചന്ദ്രൻ, സുലൈഷ സലിം തുടങ്ങിയവർ പ്രസംഗിച്ചു. ലൈബ്രറി സെക്രട്ടറി വി.കെ രാജീവ് സ്വാഗതവും കെ.ജി രാജൻ നന്ദിയും പറഞ്ഞു.തുടർന്ന് ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന 30ൽപരം ഗായകർ അവതരിപ്പിച്ച വയലാറിന്റെ ഗാനങ്ങൾ കോർത്തിണക്കിയ ഗാനസന്ധ്യയും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |