
ഇടുക്കി : ജില്ലാ ഭരണകൂടം, ജില്ലാ പൊലീസ്, സംസ്ഥാന ഐ.ടി. മിഷൻ, നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻഐസി) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽജില്ലാ കളക്ടറേറ്റിലെ കോൺഫറൻസ് ഹാളിൽ സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് നിർവഹിച്ചു.
ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ സൈബർ സുരക്ഷയുടെ പ്രാധാന്യം ഏറിവരികയാണെന്നും സുരക്ഷിതമായ ഡിജിറ്റൽ അന്തരീക്ഷം ഉറപ്പാക്കേണ്ടത് ഓരോ പൗരന്റെയും സർക്കാർ ജീവനക്കാരന്റെയും കൂട്ടായ ഉത്തരവാദിത്വമാണെന്നും കളക്ടർ പറഞ്ഞു.
സൈബർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കിരൺകുമാർ ടി. ആർ. നയിച്ച പരിശീലനത്തിൽ വിവിധ സൈബർ കുറ്റകൃത്യങ്ങൾ, പുതുതായി ഉയർന്നുവരുന്ന ഓൺലൈൻ ഭീഷണികൾ, അവ തടയുന്നതിനുള്ള മുൻകരുതലുകൾ എന്നിവ വിശദീകരിച്ചു.ജില്ലാ പൊലീസ് മേധാവി ഡോ. എ. നസീം പരിശീലനത്തിന് നേതൃത്വം നൽകിയ ടി.ആർ കിരൺകുമാറിന് ഉപഹാരം നൽകി. ജില്ലാ നിയമ ഓഫീസർ എം.പി മനോജ്, ഡെപ്യൂട്ടി കളക്ടർ കെ. സുനിൽകുമാർ, അഡീഷണൽ ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ അജിത് ജോൺ വർഗീസ്, ഐ.ടി. മിഷൻ ജില്ലാ പ്രോജക്ട് മാനേജർ ആർ. രാഹുൽതുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |