പുതുപ്പള്ളി: ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ നടന്ന സഹോദയ സി.ബി.എസ്.ഇ സ്കൂൾ കലോത്സവത്തിൽ പാലാ ചാവറ പബ്ലിക് സ്കൂളിന് തിളക്കമാർന്ന നേട്ടം. സീനിയർ സെക്കൻഡറി വിഭാഗത്തിൽ 1,105 പോയിന്റ് നേടി ഒന്നാം സ്ഥാനവും ചാമ്പ്യൻഷിപ്പും സ്വന്തമാക്കി. 751 പോയിന്റോടെ കോട്ടയം ലൂർദ്ദ് പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനത്തെത്തി. സെക്കൻഡറി വിഭാഗത്തിൽ 404 പോയിന്റോടെ നടയ്ക്കൽ ഗൈഡൻസ് പബ്ലിക് സ്കൂൾ ഓവറാൾ ചാമ്പ്യൻമാരായി. ഓഫ് സ്റ്റേജ് മത്സരങ്ങളിൽ 347 പോയിന്റോടെ പാലാ ചാവറ പബ്ലിക് സ്കൂൾ ഒന്നാമതെത്തി. കോട്ടയം ലൂർദ്ദ് പബ്ലിക് സ്കൂൾ (264), താഴത്തങ്ങാടി ചിന്മയ വിദ്യാലയ (241) എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഇൻസ്ട്രുമെന്റൽ മ്യൂസിക്കിൽ 55 പോയിന്റോടെ കോട്ടയം ലൂർദ്ദ് പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനം നേടി. വോക്കൽ മ്യൂസിക് വിഭാഗത്തിൽ കോട്ടയം ലൂർദ്ദ് പബ്ലിക് സ്കൂൾ ഒന്നാമതെത്തി. കാറ്റഗറി നാലിലെ മത്സരങ്ങളിൽ പാലാ ചാവറ പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |