
ചെറുതോണി: വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ മിഴിവ്- 2026 എന്നപേരിൽ വനിതാ കലോത്സവം സംഘടിപ്പിച്ചു. റോയി കെ. പൗലോസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച വനിതകളെ ചടങ്ങിൽ ആദരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലിൻ വിൻസന്റ്, പഞ്ചായത്ത് അംഗങ്ങളായ സിബി മത്തായി, സാലി ബാബു, റിൻസി സിബി, ജോസഫ് പാലാട്ടിൽ, രവി സുധാകരൻ, കലേഷ് സി.ജി.ഷോബി ജയ്സൺ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി.പി. സലീം, പഞ്ചായത്ത് സെക്രട്ടറി യേശുദാസ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |