
പാലാ: മുണ്ടുപാലം സ്കൂളിന് സമീപം ന്യൂ ഫാം റോഡിലെ പുരയിടത്തിലുള്ള കിണറ്റിൽ വീണ പശുവിനെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ആനിത്തോട്ടത്തിൽ തോമസ് കുട്ടിയുടെ ഉടമസ്ഥതയിലുള്ള പശുവിനെ ന്യൂ ഫാം റോഡിലെ പുരയിടത്തിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. ഇതിനിടെ അബദ്ധത്തിൽ പശു കിണറ്റിൽ വീഴുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ ഫയർഫോഴ്സിനെ വിവരം അറിയിച്ചതിനെ തുടർന്ന് പാലായിൽനിന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. ഫയർ ഓഫീസർ അനിൽ ജോർജിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഏറെ സമയത്തെ പരിശ്രമത്തിനൊടുവിലാണ് പശുവിനെ സുരക്ഷിതമായി കിണറ്റിൽനിന്ന് പുറത്തെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |