
കൊല്ലം: ശബരിമല നെയ്യ് തട്ടിപ്പ് കേസിലെ നാലാം പ്രതിയായ ട്രാൻസ്പോർട്ട് കരാറുകാരൻ കൊല്ലം പേഴുംതുരുത്ത് സ്വദേശി ബിനുവിനെ കൊല്ലം വിജിലൻസ് കോടതി മൂന്ന് ദിവസത്തേക്ക് പ്രത്യേക വിജിലൻസ് സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. ഗൂഢാലോചന അടക്കമുള്ള കാര്യങ്ങൾ അറിയാനാണ് വിജിലൻസ് സംഘം കസ്റ്റഡിയിൽ വാങ്ങിയത്.
കഴിഞ്ഞ തീർത്ഥാടന കാലത്ത് മിൽമ പത്തനംതിട്ട ഡെയറിയിൽ നിന്ന് വാങ്ങിയ 11,040 കിലോ നെയ്യിലാണ് ബിനു തട്ടിപ്പ് നടത്തിയത്. മിൽമയുടെ നെയ്യ് തമിഴ്നാട് ഒട്ടൻഛത്രത്തുള്ള സ്വകാര്യ ഏജൻസികൾക്ക് കൈമാറിയ ശേഷം അവിടെ നിന്ന് നിലവാരമില്ലാത്ത നെയ്യ് ശബരിമലയിൽ എത്തിക്കുകയായിരുന്നു. 2025 നവംബർ 5, ഡിസംബർ 6, 2026 ജനുവരി 5 തീയതികളിലാണ് റോഡ് മാർഗ്ഗം നെയ്യ് തമിഴ്നാട്ടിലേക്ക് കൊണ്ടുപോയത്. നെയ്യ് കടത്താനായി ചെക്ക് പോസ്റ്റുകളിൽ നൽകിയ കൃത്രിമ രേഖകൾ വിജിലൻസ് കണ്ടെടുത്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |