പൂനൂർ: പൂനൂർ ടൗണിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എസ്.വൈ.എസ് പൂനൂർ സർക്കിൾ കമ്മിറ്റി വി.ടി സൂരജ് എം.എൽ.എയ്ക്ക് നിവേദനം നൽകി. എസ്.വൈ.എസ് പൂനൂർ സോൺ സെക്രട്ടറിമാരായ അനസ് കാന്തപുരം, ഷമീർ വാളന്നൂർ, സോൺ പ്രവർത്തക അംഗം എൻ പി ജാഫർ സഖാഫി , പൂനൂർ സർക്കിൾ പ്രസിഡന്റ് റാഷിദ് സഖാഫി, ജനറൽ സെക്രട്ടറി മുഹമ്മദ് ഉവൈസ് യു.എം എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്. എസ്.എസ്.എഫ് കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി ഫായിസ് എം.എം പറമ്പ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി അഭിജിത്, ബാലുശ്ശേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ കെ നാസർ ഏകരൂൽ, നാസർ മേപ്പാട് എന്നിവരും കൂടെയുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |