കുന്ദമംഗലം: ഷിഗെല്ല രോഗപ്രതിരോധത്തിന്റെ ഭാഗമായി കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെയും കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ കുടിവെള്ള ശുചിത്വം ഉറപ്പാക്കാനായി സേഫ് വാട്ടർ കാമ്പെയിൻ സംഘടിപ്പിച്ചു. കുന്ദമംഗലം രാജീവ് ഘർ ഓഡിറ്റോറിയത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി വി സംജിത്ത് ഉദ്ഘാടനം ചെയ്തു. ഷംസീറ ഷമീർ, ശ്രീബ പുൽകുന്നുമ്മൽ, ടി കെ ഹിതേഷ് കുമാർ, എം ബാബുമോൻ,പി. ഗോകുൽ, ഡോ. വി.അർച്ചന, എം.ജി. സജീഷ്, കെ. ജയലക്ഷ്മി, അനുഷ എന്നിവർ പ്രസംഗിച്ചു.കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ മുഴുവൻ കിണറുകളും സൂപ്പർ ക്ലോറിനേഷൻ നടത്താൻ തീരുമാനിച്ചു. സ്‌കൂളുകളിൽ കിണർ ക്ലോറിനേഷൻ, വാട്ടർ ടാങ്ക് ക്ലീനിങ്ങ് രജിസ്‌റ്റർ , കുടിവെള്ള പരിശോധന റിപ്പോർട്ട് എന്നിവ ഉറപ്പാക്കും . ഭക്ഷണശാലകളിൽ കുടിവെള്ള സാമ്പിൾ പരിശോധനാ റിപ്പോർട്ട് ഇല്ലെങ്കിൽ കർശന നടപടികൾ സ്വീകരിക്കും. കടകളിൽ ജൂസ് തയ്യാറാക്കാൻ തിളച്ചാറിയ വെള്ളം ഉപയോഗിക്കണം. പൊതു കിണറുകൾ എല്ലാ മാസവും സൂപ്പർ ക്ലോറിനേഷൻ നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |