SignIn
Kerala Kaumudi Online
Wednesday, 17 June 2026 6.51 AM IST

എം.എൽ.എയ്ക്ക് സ്വീകരണം

news-
കെ എം അഭിജിത്ത് എം എൽ എ ചടങ്ങ്

കുറ്റ്യാടി: കോൺഗ്രസ് കാവിലുംപാറ ബ്ലോക്ക് കൺവെൻഷനും കെ.എം അഭിജിത്ത് എം.എൽ.എയ്ക്ക് സ്വീകരണവും തളികയിൽ നടന്നു. കെ. എം അഭിജിത്ത് എം.എൽ.എ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കോരങ്ങോട്ട് ജമാൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.ടി ജയിംസ് മുഖ്യപ്രഭാഷണം നടത്തി, മുതിർന്ന നേതാവ് കെ പി രാജൻ, ഡി.സി.സി സെക്രട്ടറി കോരങ്ങോട്ട് മൊയ്തു, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ സി കൃഷ്ണൻ, മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സന്ധ്യ കരണ്ടോട്, ഒ.രവീന്ദ്രൻ, പപ്പൻ തൊട്ടിൽപാലം, എം കുഞ്ഞിക്കണ്ണൻ, പി അരവിന്ദാക്ഷൻ, കെ.പി ബിജു, വത്സൻ തൈകണ്ടിയിൽ എന്നിവർ പ്രസംഗിച്ചു. തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളെയും വിവിധ മേഖലയിൽ മികവ് തെളിച്ചവരെയും ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL