SignIn
Kerala Kaumudi Online
Friday, 19 June 2026 5.01 AM IST

ബഡ്ജറ്റിലെങ്കിലും പരിഗണിക്കണം കോഴിക്കോടിനുണ്ട്, കുന്നോളം പ്രതീക്ഷകൾ

budget
budget

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ ആദ്യ ബ‌ഡ്ജറ്റിൽ കുന്നോളം പ്രതീക്ഷകളുമായി കോഴിക്കോട് ജില്ല. ജില്ലക്കൊരു മന്ത്രിയില്ലെന്ന വിഷമം ഉയർന്നപ്പോൾ 'നിങ്ങൾക്കായി ഞാനുണ്ട്. എന്നോട് പറഞ്ഞാൽ മതി'യെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ വികസന പ്രഖ്യാപനങ്ങളായി മാറുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. അടിസ്ഥാന സൗകര്യ വികസനം മുതൽ ജില്ലയുടെ സമഗ്രവികസനത്തിലൂന്നുന്ന പുതിയ പദ്ധതികൾ വരെ ബ‌ഡ്ജറ്റിൽ ഇടം പിടിക്കാനുള്ള സാദ്ധ്യതയുമുണ്ട്. കഴിഞ്ഞ സർക്കാരിൽ പ്രതീക്ഷയർപ്പിച്ച് നിരാശ പൂണ്ട കോഴിക്കോട് വിമാനത്താവളം വികസനം, കോംട്രസ്റ്ര് നവീകരണം, ലൈറ്റ് മെട്രോ, മൊബിലിറ്റി ഹബ്, മെഡി.കോളേജ് ഐസൊലേഷൻ ബ്ലോക്ക്, കനോലി കനാൽ നവീകരണം, ചാലിയം ഫിഷ് മാർക്കറ്റ് വികസനം തുടങ്ങിയ പദ്ധതികൾ ഇത്തവണയും ജില്ല ഉറ്റുനോക്കുന്നുണ്ട്. യുനെസ്കോയുടെ സാഹിത്യനഗരം പദവി നേടിയ കോഴിക്കോടിന് ലോക ശ്രദ്ധയാകർഷിക്കുന്ന തരത്തിലുള്ള പദ്ധതികൾ ഇനിയും വെെകിക്കൂടാ. നഗരത്തിന്റെ മുഖമുദ്ര ആയ മാനാഞ്ചിറ കോംട്രസ്റ്റ് നെയ്ത്തുഫാക്ടറി ഇക്കുറിയെങ്കിലും പരിഗണിക്കപ്പെടണം.

 സാഹിത്യം

@മലബാർ ലിറ്റററി സർക്യൂട്ട് യാഥാർത്ഥ്യമാക്കണം.

@സാഹിത്യശൃംഖലയിലുള്ള നഗരങ്ങളുമായി ആശയവിനിമയം, ലിറ്റററി ടൂറിസം, സാഹിത്യ ഇടനാഴി ഒരുക്കണം

@ടാഗോർ ഹാൾ നവീകരണം

ടൂറിസം

@ തോണിക്കടവ്, കക്കാടംപൊയിൽ, പൊക്കുന്ന്, ഓളോപ്പാറ, വയലട, തുഷാരഗിരി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പുതിയ പദ്ധതികൾ

@ബാലുശേരി ടൂറിസം കോറിഡോർ പദ്ധതിയിലുൾപ്പെട്ട‌ നമ്പികുളം ഇക്കോ ടൂറിസം പദ്ധതി യാഥാർത്ഥ്യമാക്കണം.

@കനോലി കനാൽ നവീകരണം, ഒപ്പം ടൂറിസം പദ്ധതി

@നഗരത്തിലെ പാർക്കുകൾ മികച്ചതാക്കണം

@ഭട്ട് റോഡ് ബീച്ച് നവീകരണം

@ബീച്ച് നവീകരണം

@ടെെഗർ സഫാരി പാർക്ക് പ്രവൃത്തികൾ ത്വരിതപ്പെടുത്തണം

@അകലാപ്പുഴ ടൂറിസം പദ്ധതി

@ഒളോപ്പാറ ടൂറിസം പദ്ധതി

ആരോഗ്യം

@ചേവായൂരിലെ അവയവമാറ്റ ഇൻസ്റ്റിറ്ര്യൂട്ട് നടപടികൾ വേഗത്തിലാകണം

@മെഡിക്കൽ കോളജ്, ബീച്ച് ആശുപത്രികൾക്കായി മാസ്റ്റർ പ്ലാൻ

@ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കാൻ നടപടി

@മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ കുട്ടികളുടെ ഹൃദയചികിത്സയ്ക്കായി കേന്ദ്രം ഒരുക്കണം

ഗതാഗതം സ്മൂത്താകണം

@പാർക്കിംഗ് പ്രശ്നം പരിഹരിക്കാൻ നഗരത്തിലെ പാർക്കിംഗ് പ്ലാസ പദ്ധതി മുന്നോട്ട് കൊണ്ടുപോകണം

@തീരദേശ ഹൈവേ, എരഞ്ഞിപ്പാലം മേൽപാലം പരിഗണിക്കണം

@കാരപ്പറമ്പ് മേൽപ്പാലം വീതി കൂട്ടണം

@ദീർഘദൂര ബസുകൾക്കായി മൊബിലിറ്റി ഹബ്

@ലെെറ്റ് മെട്രോ വരണം

@പടിഞ്ഞാറെത്തറ-പൂഴിത്തോട് റോഡ് യാഥാർത്ഥ്യമാക്കൽ

മറ്റുള്ളവ

@ഐ.ടി മേഖലയുടെ വികസനം

@സ്‌കിൽ സെന്ററുകൾ

@ മ്യൂസിയം വികസനം

@ചക്കിട്ടപ്പാറയിൽ സിന്തറ്റിക് ട്രാക്ക്

@മാവൂർ റയോൺസ് ഭൂമി ഉപയോഗപ്പെടുത്തിയുള്ള ഐ.ടി പാർക്ക്

@ രാജ്യാന്തര സ്‌റ്റേഡിയം

@മൂടാടിയിൽ ഇലക്‌ട്രോണിക് സിറ്റി

@ഉന്നതികളുടെ നവീകരണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL