കോഴിക്കോട്: ക്വീൻസൈഡ് ചെസ്അക്കാഡമിയും ബ്ലൂ ഡയമണ്ട് മാളും സംയുക്തമായി ഓൾ കേരള ചെസ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബ്ലൂ ഡയമണ്ട് മാളിൽ 21ന് രാവിലെ 9മുതൽ രാത്രി 9 വരെയാണ് മത്സരം. ഓപ്പൺ, അണ്ടർ 15 വിഭാഗങ്ങളിലായി റാപ്പിഡ് മത്സരങ്ങൾ രാവിലെ 9മുതൽ 5വരെയാണ്. ബ്ളിറ്റ്സ് മത്സരങ്ങൾ വൈകിട്ട് ആറ്മുതൽ ഒൻപത് വരെ നടക്കും. റാപ്പിഡ് മത്സരത്തിന് 599 രൂപയും ബ്ലിറ്റ്സ് മത്സരത്തിന് 399 രൂപയുമാണ് പ്രവേശന ഫീസ്. ഫോൺ: 9961103892, 6282848302 വാർത്താസമ്മേളനത്തിൽ ക്വീൻസൈഡ് അക്കാദമി മാനേജർ കീർത്തി ഗംഗാധരൻ, ഒ.പങ്കജ്, പി.എസ് അഖില, എൻ.ഷമീൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |