താമരശേരി : ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു രണ്ട് പേർക്ക് പരിക്ക്. ഒന്നര മണിക്കൂറോളം ഗതാഗതം പൂർണമായി സ്തംഭിച്ചു . വയനാട്ടിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന കാറിന് മുകളിലേക്കാണ് മരം ഒടിഞ്ഞു വീണത്. ഇന്നലെ രാവിലെ ഏഴര മണിയോടെയാണ് ആറാം വളവിന് മുകളിലായി അപകട മുണ്ടായത്. കാറിലുണ്ടായിരുന്ന പരുക്കേറ്റ രണ്ടു പേരെ ഓമശ്ശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. സ്ഥലത്തെത്തിയ ഫയർഫോഴ്സും , പൊലീസും, ചുരം സംരക്ഷണ പ്രവർത്തകരും, ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരും ചേർന്ന് മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
ഇതിനിടെ എട്ടാം വളവിൽ ലോറി കുടുങ്ങിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. കയറ്കെട്ടി ലോറി ഒരു ഭാഗത്തേക്ക് വലിച്ചു മാറ്റിയതിനു ശേഷം പത്തരയോടെയാണ് ഗതാഗതം ഏറെക്കുറെ പുനഃസ്ഥാപിക്കാനായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |