വടകര : കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റർ വടകര താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനവും അനുമോദനവും കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റർ സംസ്ഥാന പ്രസിഡന്റ് സി സുജിത്ത് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പ്രസീത്കുമാർ പി പി അദ്ധ്യക്ഷത വഹിച്ചു. ആർ .ജെ. ഡി മണ്ഡലം പ്രസിഡന്റ് കെ കെ കൃഷ്ണൻ ഉപഹാര സമർപ്പണവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനം കെ സി ഇ സി ജില്ലാ പ്രസിഡന്റ് മലയിൽ ബാലകൃഷ്ണനും നിർവഹിച്ചു. കെ സി ഇ സി സംസ്ഥാന വൈസ് പ്രസിഡന്റ് ഒ മഹേഷ്‌കുമാർ, ടി ശ്രീനിവാസൻ, പി.വി സുനീഷ്, അനീഷ്‌കുമാർ കെ,കെ കെ മനോജ് കുമാർ, കെ വി രാജേന്ദ്രൻ,എൻ കെ അജിത് കുമാർ, ഡി നിജേഷ്, ജിഷ വി സി, ശിവകുമാർ കെ, രവീന്ദ്രൻ പറമ്പത്ത് എന്നിവർ പ്രസംഗിച്ചു. താലൂക്ക് സെക്രട്ടറി ഗിരീശൻ ബി കെ സ്വാഗതവും രാജീവൻ സി കെ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |