വടകര: പ്രമുഖ സോഷ്യലിസ്റ്റ് ചെറിയത്ത് ഗോപാലൻ അനുസ്മരണവും എസ്. എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും പി.കെ. പ്രവീൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സാധാരണ ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് നിസ്വാർത്ഥ പ്രവർത്തനം നടത്തുകയും സമൂഹത്തിൽ ഊഷ്മള ബന്ധം നിലനിർത്താൻ ചെറിയത്ത് ഗോപാലൻ നടത്തിയ പൊതുപ്രവർത്തന രീതി എന്നും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ആർ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി ദാമോദരൻ അനുസ്മരണ പ്രഭാഷണം നടത്തി. ഒ .പി .ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ടി . എൻ. മനോജ് , ആയാടത്തിൽ രവീന്ദ്രൻ , കെ.കെ. സുരേഷ്, മലയിൽ ബാലകൃഷ്ണൻ, ഒ.പി ചന്ദ്രൻ , വിനോദ് ചെറിയത്ത്, എ.പി. അമർനാഥ് ,സന്തോഷ് പുളിക്കൽ , സി കുമാരൻ, പതേരി ശശി , വി.ബാലകൃഷ്ണൻ, സജിന സുരേഷ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |