മുക്കം: കാരശ്ശേരി പഞ്ചായത്ത് സ്വതന്ത്ര തൊഴിലാളി യൂണിയൻ കൺവെൻഷൻ (എസ് ടിയു) മെമ്പർഷിപ്പ് കാമ്പയിൻ കാരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി എം സുബൈർ ബാബു ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സലാം തേക്കുംകുറ്റി മുഖ്യപ്രഭാഷണം നിർവഹിച്ചു. ടി.പി ജബ്ബാർ, എ.പി മുഹമ്മദ് ബാപ്പു, കെഎം സുബൈർ, ടി.പി ശിഹാബുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുനീർ ആലുങ്ങൽ, ഗസീബ് ചാലോളി, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി സിറാജ് തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: മുനീർ ആലുങ്ങൽ (പ്രസിഡന്റ്), അംജദ് ഖാൻ യു.കെ (ജനറൽ സെക്രട്ടറി), റഫീഖ് മരഞ്ചാട്ടി (ട്രഷറർ), അബ്ദുൽ ഷുക്കൂർ സി.പി, ഇമ്പിച്ചാലി കാരശ്ശേരി, ലത്തീഫ് ആക്കോട്ടുചാൽ, റഫീഖ് തറയിൽ (വൈസ് പ്രസിഡന്റുമാർ), നൗഷാദ് എം.പി , അനീസ് കുമാരനല്ലൂർ, മുഹമ്മദ് കുട്ടി എടക്കണ്ടി, ജാഫർ പാറക്കൽ (സെക്രട്ടറിമാർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |