SignIn
Kerala Kaumudi Online
Monday, 27 July 2026 2.12 AM IST

ഫിദയ്ക്കും ആയിശയ്ക്കും ഇനി സ്നേഹക്കൂടിൻ തണൽ

thakkoldanam
ഫിദ ഫാത്തിമക്കും ആയിശ ഹുദക്കും ഒരുക്കിയ വീടിന്റെ താക്കോൽദാനം കോർപ്പറേഷൻ മേയർ ഒ.സദാശിവൻ നിർവഹിക്കുന്നു

കോഴിക്കോട്: സമഗ്ര ശിക്ഷ കേരള ഒരുക്കിയ സ്നേഹക്കൂടിൽ നിറയും ആയിശയുടെയും ഫിദയുടെയും സ്വപ്നങ്ങൾ. മസ്കുലാർ ഡിസ്ട്രോഫി ബാധിതരായ ബേപ്പൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി ഫിദ ഫാത്തിമയ്ക്കും സഹോദരി മീഞ്ചന്ത ഗവ. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി ആയിശ ഹുദയ്ക്കുമാണ് സമഗ്ര ശിക്ഷ കേരള അർബൻ സൗത്ത് റിസോഴ്‌സ് സെന്റർ റാമ്പ് ഉൾപ്പെടെ സൗകര്യങ്ങളുള്ള സ്നേഹവീടൊരുക്കിയത്. വിദ്യാലയങ്ങൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ സഹകരണത്തോടെ പ്രത്യേക സമിതി രൂപവത്കരിച്ച് ധനസമാഹരണം നടത്തിയാണ് ഒളവണ്ണ കയറ്റിയിൽ വീട് നിർമിച്ചത്. താക്കോൽദാനം കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ. സദാശിവൻ നിർവഹിച്ചു. ഭവന നിർമാണ സമിതി ചെയർമാൻ ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലിൻ, എസ്.എസ്.കെ കോഴിക്കോട് ഡി.പി.സി. നിസാർ ചേലേരി, യു.ആർ.സി. സൗത്ത് ബി.പി.സി. വി. പ്രവീൺ കുമാർ, മീഞ്ചന്ത ജി.വി.എച്ച്.എസ്.എസ്. പ്രധാനാദ്ധ്യാപിക ആശ സിന്ധു തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL