കൊയിലാണ്ടി: അനുജൻ ജ്യേഷ്ഠനെ കത്രിക കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. കുറുവങ്ങാട് സ്വദേശി അഫ്സീർ (39) നാണ് കുത്തേറ്റത്. ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. നെഞ്ചിലാണ് അഫ്സീറിന് കുത്തേറ്റത്. കത്രിക നെഞ്ചിൽ തറിച്ച നിലയിലാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ അഫ്സീറിനെ എത്തിച്ചത്. ശസ്ത്രക്രിയ ചെയ്ത് കത്രിക പുറത്തെടുക്കുന്നതിനായി അഫ്സീറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തി പരിക്കേൽപ്പിച്ച സഹോദരൻ ഒളിവിലാണ്
A 39-year-old man, Afseer from Kuruvangad, was stabbed in the chest with scissors by his younger brother on Tuesday night around 11 PM in Koyilandy. The scissors remained embedded in his chest. He was admitted to Koyilandy Taluk Hospital and later transferred to Kozhikode Medical College Hospital for surgery. The assailant brother is currently absconding.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |