രാമനാട്ടുകര: മുനിസിപ്പാലിറ്റി ശുചിത്വ കാമ്പയിനായ 'സ്വച്ഛത ഹി സേവ 2026', "കൈയോടു കൈ "- എന്നിവയുടെ ലോഗോ പ്രകാശനം ചെയ്തു. രാമനാട്ടുകര മുൻസിപ്പാലിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ കല്ലട മുഹമ്മദലി, ഡെപ്യൂട്ടി ചെയർപേഴ്സൺ , വി.മിഥുഷ . സെക്രട്ടറി പി. ശ്രീജിത്ത് , വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ കെ മുഹമ്മദ്‌കോയ, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫൈസൽ പള്ളിയാളി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നാസർ കെ പി, കൗൺസിലർ സുധീഷ് കുമാർ.കെ, ക്ലീൻസിറ്റി മാനേജർ ഷജിൽകുമാർ എന്നിവർ ചേർന്ന് ലോഗോ പ്രകാശനം നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |