SignIn
Kerala Kaumudi Online
Saturday, 19 September 2026 3.38 AM IST

ഡോക്യുമെന്ററി പ്രദർശനം

ulkhadanam-
മാനവം സംഘടിപ്പിച്ച 'സൈലന്റ് സോൾസ്' ഡോക്യുമെന്ററി ഫിലിം പ്രദർശന ചടങ്ങിൽ ഡോ.അബാസ് അലി മുഖ്യപ്രഭാഷണം നടത്തുന്നു.

മുക്കം : അസം,ഝാർഖണ്ഡ് , ബീഹാർ എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമീണരുടെ ദുരിതജീവിതം ചിത്രീകരിക്കുന്ന, ബച്ചു ചെറുവാടിയുടെ 'സൈലന്റ് സോൾസ്' എന്ന ഡോക്യുമെന്ററി ഫിലിം മുക്കത്തെ സാംസ്കാരിക സംഘടനയായ മാനവത്തിന്റെ ആഭിമുഖ്യത്തിൽ പ്രദർശിപ്പിച്ചു. കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡോ.അബാസ് അലി മുഖ്യപ്രഭാഷണം നടത്തി. മാനവം വർക്കിംഗ് ചെയർമാൻ എൻ.എം. മുഹമ്മദ് ഹാഷിർ അദ്ധ്യക്ഷത വഹിച്ചു. പി.കെ .ഗണേശൻ, ബന്ന ചേന്ദമംഗലൂർ, കാഞ്ചന കൊറ്റങ്ങൽ, കെ.വി അബുട്ടി, എ.പി മുരളീധരൻ , സുനിൽ സലാം , ബിന്ദു ജയൻ , കെ.പുരുഷോത്തമൻ, നടുക്കണ്ടി അബൂബക്കർ പ്രസംഗിച്ചു. എൻ.അബ്ദുൽ സത്താർ സ്വാഗതവും എൻ.അഹമ്മദ്‌കുട്ടി നന്ദിയും പറഞ്ഞു .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL