കുന്ദമംഗലം: മുറിയനാലിൽ പ്രവർത്തിക്കുന്ന ഹോട്ടൽ പാരഡൈസിനെതിരേ കഴിഞ്ഞ ദിവസമുണ്ടായ ആരോപണങ്ങളുമായി ബന്ധപ്പെട്ട് സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം പഞ്ചായത്ത് കോ ഓർഡിനേഷൻ കമ്മിറ്റി മുറിയനാലിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് എം. ബാബുമോൻ ഉദ്ഘാടനം ചെയ്തു. എൻ.പി. തൻവീർ അദ്ധ്യക്ഷത വഹിച്ചു. പി. ജയശങ്കർ, എൻ. വിനോദ്കുമാർ, സുനിൽ കണ്ണോറ, സുനീർ പടനിലം, കെ. അഷ്റഫ്, ബെന്നി ജോർജ്,മുഹമ്മദ് പാലക്കൽ, നിമ്മി സജി , ടി. ജിനിലേഷ് ,സുബൈർ പടനിലം, ശ്രീനാഥ് ഏബിൾ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |