മുക്കം: മുതിർന്ന ബി.ജെ.പി. നേതാവും പൊതുപ്രവർത്തകനുമായിരുന്ന ചേറ്റൂർ ബാലകൃഷ്ണന്റെ അനുസ്മരണ സമ്മേളനം മുക്കത്ത് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാസുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. റൂറൽ ജില്ലാ പ്രസിഡന്റ് ടി. ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ വി.വി രാജൻ, രാഷ്ട്രീയ സ്വയംസേവക സംഘം മുക്കം ഖണ്ഡ് സംഘചാലക് ഭാസ്കരൻ നീലേശ്വരം, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ഗിരീഷ് തേവള്ളി, ജില്ലാ ഖജാൻജി സി. ടി ജയപ്രകാശ്, മുക്കം മണ്ഡലം പ്രസിഡന്റ് പി. എസ് അഖിൽ, ജില്ലാ കമ്മിറ്റി അംഗം പി.പ്രേമൻ,ജില്ലാ ജനറൽ സെക്രട്ടറി കെ രജിനേഷ് ബാബു പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |