കോഴിക്കോട്: ലഹരിമുക്ത തലമുറയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ യൂത്ത് ഫോർ നേഷൻ സംഘടിപ്പിക്കുന്ന ആന്റി ഡ്രഗ്സ് കാമ്പെയിനിന്റെ കേരളത്തിലെ പ്രവർത്തനോദ്ഘാടനം കോഴിക്കോട്ട് നടന്നു. ഡ്രഗ്സ് സേ ആസാദി പ്രസ്ഥാനം എന്ന പേരിലുള്ള പരിപാടി കേന്ദ്രസർക്കാരിന്റെ നശാ മുക്ത് അഭിയാന്റെ ഭാഗമായി ദേശീയതലത്തിൽ പുരോഗമിക്കുകയാണ്. യൂത്ത് ഫോർ നേഷൻ പ്രവർത്തകരും പങ്കെടുത്തു. കിഡ്സൺ കോർണറിൽ മേജർ ജനറൽ ഡോ. വിവേകാനന്ദൻ സത്യവാചനം ചൊല്ലിക്കൊടുത്തു. ദേശീയ കോ ഓർഡിനേറ്റർ ഡോ. അനൂപ് പൂമഠം, പി. ബാലകൃഷ്ണൻ, ഡോ. വിവേകാനന്ദൻ, എ.കെ. മനോഹരൻ, സുരേഷ് യോഗി, അത്തിക്കൽ സുന്ദരൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |