കുറ്റ്യാടി: ലഹരി വിമുക്ത കേരളം നൂറുദിന യജ്ഞം സുപഥം പദ്ധതിയുടെ ഭാഗമായി കുന്നുമ്മൽ ഉപജില്ല ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ബോധവത്ക്കരണ കൺവെൻഷൻ നടത്തി. കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.എം.രത്നവല്ലി അദ്ധ്യക്ഷത വഹിച്ചു. മുൻ ജില്ല ജാഗ്രത കോഡിനേറ്റർ കെ. ശാന്ത ബോധവത്ക്കരണ ക്ലാസ് എടുത്തു. ഡോ: ഇസെഡ് എ. അൻവർ ഷമീം ചടങ്ങിൽ മുഖ്യാതിഥിയായി. അനുഷ അശോക്, കെ.സലീന, കെ. പ്രകാശൻ, ശ്രീജേഷ്, പി.പി.ദിനേശൻ, കെ.കെ. നഫീസ, ലിനീഷ് ഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |