മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ കസ്തൂരി ജെ.എൽ.ജി ഗ്രൂപ്പിൻ്റെ നേതൃത്വത്തിലിറക്കിയ പൂകൃഷി വിളവെടുത്തു. 30 സെൻ്റ് സ്ഥലത്താണ് ഗ്രൂപ്പ് അംഗങ്ങളായ അൻസിയ, പ്രമീള, മിനി ഗീഷൻ, പൊന്നമ്മ തുടങ്ങിയവർ കൃഷി ചെയ്തത്.
ഉത്സവാന്തരീക്ഷത്തിൽ നടന്നവിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്‌ബർ ഉദ്ഘാടനം ചെയ്തു. ബിന്ദു രാംദാസ് അദ്ധ്യക്ഷത വഹിച്ചു. സുനില കണ്ണങ്കര, എം.വിധു, സജി തോമസ്, മിനി കണ്ണങ്ങര, സരിത ചാമക്കാലയിൽ, സുബൈദ മാളിയേക്കൽ, വി.പി ജമീല, അജിത, അൻസിയ, ജെസ്സി, പ്രമീള, നീതു, മിനി ഗിരീഷ്, അഗ്രി സി.ആർ.പി രാജിഷ ജിതേഷ്, നാട്ടുകാർ തുടങ്ങിയവർ വിളവെടുപ്പുത്സവത്തിൽ പങ്കാളികളായി
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |