മുക്കം: ആശ്വാസ് പാലിയേറ്റീവ് കാരശ്ശേരി ക്ലസ്റ്റർ കൺവെൻഷൻ കാരശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു. കൺവെൻഷൻ വാർഡ് മെമ്പർ കെ.സി. മുബഷിർ ഉദ്ഘാടനം ചെയ്തു. പി.കെ.സി. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
എ.പി. മുരളീധരൻ, ടി. അഹമ്മദ് സലീം, പി.അബ്ദുൽ ഖാദർ മുഖ്യപ്രഭാഷണം നടത്തി. വി.പി. ശിഹാബ്, പി.ടി.സി. മുഹമ്മദ്, പത്മനാഭൻ പുത്രശ്ശേരി, സുഹറ കരുവോട്ട്, സൽമ, സി. അബ്ദുറസാഖ്, സലാം ഇല്ലക്കണ്ടി, കെ.പി. മുഹമ്മദലി, വി.പി. അബ്ദുറഹ്മാൻ, എൻ.മുഹമ്മദ് മാനു പ്രസംഗിച്ചു. ക്ലസ്റ്റർ തല യൂത്ത് വിംഗിൻ്റെ കൺവെൻഷൻ വിളിച്ചു ചേർക്കുന്നതിന് കെ.സി. മുബശ്ശിർ ചെയർമാനായും വി.പി. ശിഹാബ് കൺവീനറായും സംഘാടകസമിതിക്ക് രൂപം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |