മുക്കം: മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിലെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ കുട്ടികൾ നിർമ്മിച്ച വിവിധ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും അഗസ്ത്യൻമുഴിയിൽ ആരംഭിച്ചു. അഗസ്ത്യൻമുഴിയിലെ നാട്ടുകൂട്ടം നാട്ടരങ്ങിന്റെ സഹായത്തോടെ സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ എബിലിറ്റി എക്സിബിഷൻ ലെഫ്റ്റനന്റ് കേണൽ റിനൂപ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജ്മെന്റ് വൈസ് പ്രസിഡന്റ് കെ. വിജയന്റെ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ റൈനീഷ് നീലാംബരി, കൊറ്റങ്ങൽ സുരേഷ്ബാബു, കണ്ടിയിൽ വീരാൻകുട്ടി, പ്രഭാകരൻ ടി, മാനേജർ സി. ഹാരിസ്, ജോഷില സന്തോഷ്, കെ.ടി നളേശൻ, ബഷീർ മലയമ്മ, കെ ഷീബ എന്നിവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |